2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..

പഞ്ചായത്ത്

ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ ഭരണനിർവഹണത്തിനും വികസന പ്രവർത്തനങ്ങൾക്കുമായി പ്രവർത്തിക്കുന്ന ഏറ്റവും ചെറിയ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് പഞ്ചായത്ത്. 'അഞ്ചുപേരുടെ സമിതി' എന്നാണ് ഈ വാക്കിന്റെ അർത്ഥം. 1992-ലെ 73-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് (പഞ്ചായത്ത് രാജ്) പഞ്ചായത്തുകൾക്ക് നിയമപരമായ അംഗീകാരവും കൂടുതൽ അധികാരങ്ങളും ലഭിച്ചത്. ത്രിതല സംവിധാനം: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് പഞ്ചായത്ത് സംവിധാനം പ്രവർത്തിക്കുന്നത്.ഭരണസമിതി: നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തെരഞ്ഞെടുക്കുന്ന അംഗങ്ങളും (പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർ), ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കാൻ ഒരു സെക്രട്ടറിയും അടങ്ങുന്നതാണ് പഞ്ചായത്ത്.ഗ്രാമസഭ: പഞ്ചായത്തിലെ എല്ലാ വോട്ടർമാരും ഉൾപ്പെടുന്നതാണ് ഗ്രാമസഭ. പഞ്ചായത്തിന്റെ വികസന പദ്ധതികൾ...

ജയന്തി ടി

പ്രസിഡൻ്റ്

സുജാത കെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മുഹമ്മദ് അലി പി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രിയ പി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അബ്ദുള്‍ അനീസ് കെ വി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അമ്പിളി എം

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

തൃത്താല ഒറ്റനോട്ടത്തില്‍

പാലക്കാടു ജില്ലയില്‍ പട്ടാമ്പി താലൂക്കില്‍ തൃത്താല ബ്ളോക്കിലാണ് തൃത്താല ഗ്രാമപ്പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ജില്ലയുടെ പടിഞ്ഞാറേ അതിര്‍ത്തിയിലുള്ള പഞ്ചായത്തുകളിലൊന്നാണ് തൃത്താല. 22.78 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ തൃത്താല-പട്ടിത്തറ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് തൃത്താല ഗ്രാമപഞ്ചായത്ത്. തൃത്താല ഗ്രാമ പഞ്ചായത്തിന്റെ വടക്കേ അതിരില്‍ കൂടി ഭാരതപ്പുഴ ഒഴുകുന്നു. തൃത്താലക്ക് ഏതാണ്ട് 6 കിലോമീറ്റര്‍ ദൂരം പുഴയോരമുണ്ട്. കിഴക്കുഭാഗത്ത് ഭാരതപ്പുഴയും, പടിഞ്ഞാറുഭാഗത്ത് പട്ടിത്തറ പഞ്ചായത്തും, തെക്കുഭാഗത്ത് നാഗലശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളുമാണ് മറ്റതിരുകള്‍. സമുദ്രനിരപ്പില്‍ നിന്ന് 8 മീറ്ററിനും 75 മീറ്ററിനും ഇടയിലുള്ള ഇടനാടു മേഖലയില്‍ ഉള്‍പ്പെടുന്നതാണ് തൃത്താല. മധ്യഭാഗം കിഴക്കുപടിഞ്ഞാറായി ഉയര്‍ന്നു കിടക്കുന്നു. രണ്ടുഭാഗത്തേക്കും ചെരിവുകളാണ്. തെക്കോട്ടു പോകുന്തോറും ചെരിവു കുറഞ്ഞു വരുന്നു. വടക്കോട്ടുള്ള ചെരിവ് കുത്തനെയുള്ളതാണ്. ഏതാണ്ട് 20% ഉയര്‍ന്ന പ്രദേശമാണ്. ചീനിപ്പാറകുന്ന്, തച്ചറകുന്ന്, മുടവത്തൂര്‍, ഞാങ്ങാട്ടിരി, അമ്പലവട്ടം എന്നീ പ്രദേശങ്ങള്‍ ഉയര്‍ന്ന സമതലപ്രദേശങ്ങളാണ്....

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

സാമൂഹ്യ സാംസ്കാരിക ചരിത്രം

വാർത്തകളും ലേഖനങ്ങളും

Featured Image

September 11, 2026

തൃത്താല ഗ്രാമപഞ്ചായത്ത് ഗ്രാമസഭ വിവരങ്ങള്‍

തൃത്താല ഗ്രാമപഞ്ചായത്ത് ഗ്രാമസഭ വിവരങ്ങള്‍

പുതിയ വാർത്ത