കേരളോത്സവം 2026

October 24, 2026

തൃത്താല ഗ്രാമപഞ്ചായത്ത് കേരളോത്സവം 24/10/2026 വിളംബര ജാഥയോടുകൂടി ആരംഭം കുറിച്ചു. തൃത്താല ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.മുഹമ്മദ് അലി പത്തിൽ സ്വാഗതം പറഞ്ഞു. തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ജയന്തി വിജയകുമാർ ഉദ്ഘാടനം നടത്തി. വൈസ് പ്രസിഡണ്ട് ശ്രീമതി.സുജാത, ബ്ലോക്ക് മെമ്പർമാർ, പഞ്ചായത്ത് മെമ്പർമാർ  ആശംസ അറിയിച്ചു. തൃത്താല ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്ററിലെ വിദ്യാർഥികൾ നടത്തിയ ബാൻഡ് മേളം തൃത്താല ടൗണിലെ ജനങ്ങൾക്ക് ഒരു പുതുമ നൽകിയ കാഴ്ചയായിരുന്നു.

Keralotsavam