ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
മഴക്കാല പൂര്‍വ്വ സുരക്ഷാ മുന്നറിയിപ്പ്

May 23, 2026

മഴക്കാലം ആരംഭിക്കുന്നതിനു മുന്നോടിയായി പൊതു ജനങ്ങള്‍ക്കുള്ള അറിയിപ്പ്.
നിങ്ങളുടെ വീട്ടുവളപ്പില്‍ നില്‍ക്കുന്ന അപകടരമായ മരങ്ങളും, ശാഖകളും വെട്ടിമാറ്റുക
1. മഴയില്‍ മരങ്ങള്‍ ഒടിഞ്ഞോ കടപുഴകിയോ വീഴാന്‍ സാധ്യതയുള്ളതുകൊണ്ട് അപകടം ഒഴിവാക്കാന്‍
ശ്രദ്ധിക്കുക
2. വൈദ്യുതി കമ്പികള്‍ക്കും, വീടുകള്‍ക്കും സമീപമുള്ള മരങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക
3. ഗ്രാമപ‍ഞ്ചായത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സുരക്ഷിതരായിരിക്കുക

സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ കാലവര്‍ഷകെടുതിയില്‍ മറിഞ്ഞു വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ പ്രസ്തുത മരങ്ങളുടെ ഉടമസ്ഥര്‍ മുന്‍കൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മുറിച്ചുമാറ്റി അപകട സാധ്യത ഒഴിവാക്കുക. പ്രസ്തുത മരങ്ങള്‍ മുറിച്ചുമാറ്റാത്തപക്ഷം ഇതില്‍ മേലുണ്ടാകുന്ന സകലമാന കഷ്ട നഷ്ടങ്ങള്‍ക്കും ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 30(2),(v) പ്രകാരം മരങ്ങളുടെ ഉടമസ്ഥര്‍ മാത്രമായിരിക്കും ഉത്തരവാദിയെന്നും ഇതിനാല്‍ അറിയിക്കുന്നു.

Poster