ഭൂപടവും ഭൂമിശാസ്ത്രവും
തൃത്താല ഗ്രാമപഞ്ചായത്തിന്‍റെ ഭൂപടവും ഭൂമിശാസ്ത്രവും
വിസ്തീര്‍ണം - 22.78 ച.കീ.മീ
അതിരുകള്‍
വടക്ക് - ഭാരതപ്പുഴ
തെക്ക് - നാഗലശ്ശേരി,തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തുകള്‍
കിഴക്ക് - ഭാരതപ്പുഴ,തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് - പട്ടിത്തറ ഗ്രാമപഞ്ചായത്ത്
ഭൂപ്രകൃതിയും മണ്ണിനങ്ങളും
തൃത്താല ഗ്രാമപഞ്ചായത്തിന്‍റെ വടക്കേ അതിരിൽ കൂടി ഭാരതപുഴ ഒഴുകുന്നു. ഏതാണ്ട് 6 കി.മി. ദൂരം നീണ്ടു കിടക്കുന്ന പുഴയോരമുണ്ട് തൃത്താലക്ക്. കൊല്ലവര്‍ഷം 1099 ല്‍ ഉണ്ടായ മഹാവര്‍ഷത്തിന്‍റെ ഫലമായി പുഴ സ്ഥാനം മാറി ഒഴുകിയതായി പഴയ ആളുകള്‍ പറയുന്നു. ഞാങ്ങാട്ടിരി പടാശേഖരങ്ങളിൽ കാണുന്ന മണ്‍തുരുത്തുകള്‍ അങ്ങിനെ ഉണ്ടായതാണെന്ന് കരുതപ്പെടുന്നു. പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അതിര്‍ത്തിയിലുള്ള ഗ്രാമഞ്ചായത്തുകളിലൊന്നാണ് തൃത്താല ഗ്രാമപഞ്ചായത്ത്
ഭൂപ്രകൃിയനുസരിച്ച് തൃത്താലയെ നാല് പ്രധാന മേഖലകളാക്കി തിരിക്കാം
ഉയര്‍ന്ന സമതലം
കുത്തനെയുള്ള ചെരിവുകൾ
ചെറു ചെരിവുകൾ
സമതലം
മധ്യഭാഗം കിഴക്ക് പടിഞ്ഞാറായി ഉയർന്നും കിടക്കുന്നു, രണ്ടുഭാഗത്തേക്കും ചെരിവുകളാണ്. തെക്കോട്ട് പോകുമ്പോൾ ചെരിവ് കുറഞ്ഞു വരുന്നു. വടക്കോട്ടുള്ള ചെരിവ് കുത്തനെയുള്ളതാണ്, ഏതാണ്ട് 20% ഭൂപ്രദേശം ഉയർന്ന പ്രദേശമാണ്. ചിനിപ്പാറക്കുന്ന് പ്രദേശമാണ് ഏറ്റവും ഉയർന്ന സമതലം. സമുദ്ര നിരപ്പിൽ നിന്ന് 80 മീറ്ററും 75 മീറ്ററും ഉയരമുള്ള ഇടനാട് പ്രദേശങ്ങളിൽ ഉൾപ്പെടുന്നതാണ് തൃത്താല.